99ൽ വീണു; സെഞ്ച്വറി നഷ്ടമായവരിൽ പന്ത് തന്നെ മുന്നിൽ
ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ആദ്യ മത്സരത്തിന്റെ നാലാം ദിവസം അവസാനിച്ചു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 462 റൺസിന് പുറത്തായി.
ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ആദ്യ മത്സരത്തിന്റെ നാലാം ദിവസം അവസാനിച്ചു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 462 റൺസിന് പുറത്തായി.
മത്സരത്തിൽ 99 റൺസ് നേടിയാണ് റിഷബ് പന്ത് പുറത്തായത്. സെഞ്ച്വറിക്ക് ഒരു റൺസ് മാത്രം അകലെ പന്ത് മടങ്ങുകയായിരുന്നു. 9 ഫോറുകളും 5 സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 90 റൺസുകളിൽ പുറത്താവുന്ന വിക്കറ്റ് കീപ്പർ ആവാനും പന്തിന് സാധിച്ചു. ഏഴ് തവണയാണ് പന്ത് 90കളിൽ പുറത്തായത്.
ഇന്ത്യക്കായി സർഫറാസ് ഖാൻ സെഞ്ച്വറിയും നേടി. 195 പന്തിൽ 150 റൺസ് ആണ് താരം നേടിയത്. 18 ഫോറുകളും മൂന്ന് സിക്സുമാണ് താരം നേടിയത്.
രോഹിത് 63 പന്തിൽ 52 റൺസും നേടി.എട്ട് ഫോറുകളും ഒരു സിക്സുമാണ് രോഹിത് നേടിയത്.
ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത കിവീസ് 402 റൺസിനാണ് പുറത്തായത്. ന്യൂസിലാൻഡിനായി രചിൻ രവീന്ദ്ര സെഞ്ച്വറി നേടി തിളങ്ങി. കോൺവേ അർധ സെഞ്ച്വറിയും നേടി. 91 റൺസാണ് കോൺവേ അടിച്ചെടുത്തത്. ഇന്ത്യക്കായി കുൽദീപ് യാദവ്, ജഡേജ എന്നിവർ മൂന്ന് വിക്കറ്റുകൾ നേടി. സിറാജ് രണ്ട് വിക്കറ്റും സ്വന്തമാക്കി.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 46 റൺസിനാണ് പുറത്തായത്. ഇന്ത്യൻ താരങ്ങൾക്ക് ഒരു അവസരവും നൽകാതെയ ന്യൂസിലാൻഡ് ബൗളർമാർ ഇന്ത്യയെ തകർക്കുകയായിരുന്നു.